ഡല്‍ഹി: രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 11 സംസ്ഥാനങ്ങളിലായാണ് 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഗര്‍ഭിണികള്‍ക്ക് വാക്സിന് നല്‍കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളമുള്‍പ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലുള്ളത്. ഡല്‍ഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ആണ് ഡെല്‍റ്റ വകഭേദത്തിന്റെ 50 ശതമാനത്തില്‍ അധികവും ഉള്ളതെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
Discussion about this post