പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പിടികൂടിയ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല്ലുമെന്ന് നാട്ടുകാര്‍. ഗാന്ധി ജയന്തി ദിനത്തില്‍ നായ്ക്കളെ കൊല്ലുമെന്നാണ് മുന്നണിയിപ്പ്. നേരത്തെ തെരുവ് നായക്കളെ പിടികൂടി കൊല്ലാന്‍ ശ്രമിച്ചതിനെ ചില നാട്ടുകാര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. എന്നാല്‍ കേസെടുത്തത് കാര്യമാക്കുന്നില്ലെന്ന് നാട്ടുകാര്‍ ചേര്‍ന്ന രൂപീകരിച്ച തെരുവു നായ ഉന്മൂല സമിതി അറിയിച്ചു.
മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ നായ്ക്കളെ പിടികൂടി കൊല്ലാന്‍ തീരുമാനിച്ചത്. ഇത് പ്രകാരം നായ്ക്കളെ പിടികൂടാന്‍ ഒരാളെ ഏര്‍പ്പാടാക്കുകയും, നായക്കളെ പിടികൂടുകയും ചെയ്തു.
എന്നാല്‍ നായ് പ്രേമികള്‍ ഇടപെട്ടതോടെ രംഗം വഷളായി, പോലിസും രംഗത്തെത്തി. തുടര്‍ന്ന് ഇത് നാട്ടുകാരും പോലിസും തമ്മില്‍ സംഘര്‍ഷത്തിനും വഴിവച്ചു. നായക്കളെ കൊല്ലുന്നത് തടഞ്ഞ പോലിസ് നായയെ പിടികൂടിയവര്‍ക്കെതിരെ കേസെടുത്തിരുന്നു. തങ്ങളറിഞ്ഞല്ല നായ്ക്കളെ പിടികൂടിയതെന്ന് പഞ്ചായത്ത് അധികൃതരും വിശദീകരിച്ചു.
തുടര്‍ന്നാണ് ഇപ്പോള്‍ പിടികൂടിയ തെരുവ് നായ്ക്കളെ കൊല്ലുമെന്ന് നാട്ടുകാര്‍ പറയുന്നത്.
ഏതെസമയം നായക്കളെ കൊല്ലുന്നത് കുറ്റമാണെന്ന് കാണിച്ച് ഡിജിപി ജില്ല പോലിസ് മോധാവികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നു.
Discussion about this post