പരിസ്ഥിതി പ്രവര്ത്തകന് കല്ലേന്‍ പൊക്കുടന് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നു മരണം. കണ്ണൂര്‍ ഏഴോം സ്വദേശിയാണ് കല്ലേന്‍ പൊക്കുടന്. 80 വയസ്സായിരുന്നു.
കണ്ടല്‍ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ച പൊക്കുടന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വലിയ മാതൃകയായിരുന്നു. കണ്ടല്‍ക്കാടുകളെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പരുസ്ക്കാരവും ഹരിത വ്യക്തി പുരസ്ക്കാരവും നേടിയിട്ടുണ്ട്. 2013ല്‍ പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തില്‍ കരിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു അഭിനയരംഗത്തും കഴിവ് തെളിയിച്ചു.
2001 പി. വി തമ്പി പുരസ്ക്കാരവും, 2012 ഭൂമി മിത്ര പുരസ്ക്കാരവും സ്വന്തമാക്കി. കണ്ണൂര്‍ ചെറുകുന്ന ആശുപത്രിയില്‍ മൂന്ന് മണിയോടെയായിരുന്നു അന്ത്യം
Discussion about this post