ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ നിര്‍മ്മാണ ജോലിയില്‍ അഴിമതിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്പില് കൊണ്ട് വരേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനങ്ങള്‍ക്ക് മുഴുവന്‍ അരി നല്കി അന്നം ഊട്ടുന്ന കുട്ടനാടന്‍ കാര്‍ഷിക പ്രദേശം ഇന്ന് നശിച്ചു കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കടലില്‍ നിന്നും ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും വെള്ളപ്പൊക്ക കാലത്തു കുട്ടനാട്ടിലെ വെള്ളം കടലിലേക്ക് ഒഴുകി പോകുന്നതിനും നിര്‍മിച്ച തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ തകര്‍ന്നുവെന്നും നാല് വര്‍ഷം മുന്‍പ് ചെലവഴിച്ച പത്തുകോടി രുപയുടെ നിര്‍മാണ ജോലിയില്‍ അഴിമതി ഉണ്ടെന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്പില് കൊണ്ട് വരേണ്ടതാണെന്ന് കുമ്മനം രാജശേഖരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post