ഡല്‍ഹി: ജമ്മു-കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്കു പുറത്തുള്ള പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ഭൂപടം പ്രസിദ്ധീകരിച്ച് ട്വിറ്റര്‍ പുതിയ വിവാദത്തിൽ. ട്വിറ്ററിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
‘ട്വീപ്പ് ലൈഫ്’ വിഭാഗത്തിലാണ് ജമ്മു-കശ്മീരും ലഡാക്കും ഒഴിവാക്കിയുള്ള ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടത്. ട്വിറ്റര്‍ ഉപയോക്താക്കള്‍ തന്നെയാണ് ഈ പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ട്വിറ്ററിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന. വന്‍ തുക പെനാല്‍റ്റി ഈടാക്കുകയോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഏഴ് വര്‍ഷം തടവുശിക്ഷയോ ഐ.ടി നിയമത്തിന്റെ 69 സെക്ഷന്‍ എ പ്രകാരം നിരോധിക്കല്‍ വരെയോ ലഭിക്കാവുന്ന കുറ്റകൃത്യമായാണ് ഇത് ചൂണ്ടിക്കാട്ടപ്പെടുന്നത്.
നേരത്തെയും ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം വക്രീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജമ്മു- കശ്മീരിലെ ലേ ചൈനയുടെ ഭാഗമാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. അന്ന് ട്വിറ്റര്‍ സി.ഇ.ഒക്ക് എഴുതിയ കത്തില്‍ ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നതാണ്.
Discussion about this post