കൊവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി എബിവിപി. മഹാമാരി കാലത്ത് ബുദ്ധിമുട്ടിലായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി എബിവിപി ആരംഭിച്ച അക്ഷര വണ്ടിക്ക് തിരൂരിൽ തുടക്കമായി.
അക്ഷര വണ്ടിയുടെ ആദ്യ ദിനത്തിൽ 50-ൽ പരം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ എത്തിച്ചത്.
നഗർ പ്രസിഡന്റ് ഇ അഭിജിത്ത് ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ തിരൂർ നഗർ സെക്രട്ടറി അമൽ, നഗർ ജോയിന്റ് സെക്രട്ടറി ഹർഷ എന്നിവർ നേതൃത്വം നൽകി.
Discussion about this post