ഡല്‍ഹി: മൂന്ന് മാസത്തിന് ശേഷം ആദ്യമായി ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 40000ത്തില്‍ താഴെ എത്തി. 24 മണിക്കൂറിനിടെ 37,566 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 56,994 പേര് രോഗമുക്തി നേടി. 907 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മഹാമാരി മൂലം ജീവന് നഷ്ടമായത്.
രാജ്യത്ത് ഇതിനോടകം 3.97 ലക്ഷം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിലെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3.03 കോടിയായി. നിലവില്‍ 5.52 ലക്ഷം ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്. 2.93 കോടിയാളുകള്‍ രോഗമുക്തി നേടി.
കഴിഞ്ഞ ദിവസം ഒരു സംസ്ഥാനത്തും 10,000 ത്തിന് മേല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ല. 8063 കേസുകളുമായി കേരളമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയില്‍ 6727 പുതിയ രോഗികളുണ്ട്.
17,68,008 സാംപിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ 40.81 കോടി സാംപിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര് അറിയിച്ചു.
Discussion about this post