കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിനു പിന്നാലെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ പാര്‍ട്ടിയും സഖാക്കളും ഒറ്റുകാരനാക്കി രംഗത്തെത്തിയിരുന്നു. ഇതോടെ, ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി തന്നെ നേരിട്ട് രംഗത്തെത്തി. ആകാശ് തില്ലങ്കേരിയുടെ പ്രതികരണത്തിന് പിന്നാലെ പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും നടന്ന ഗുണ്ടകളെ ഒരു സുപ്രഭാതത്തില്‍ അങ്ങ് തള്ളി പറയുന്നത് മോശമല്ലേ എന്ന് പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് ശങ്കു ടി ദാസ്.
‘ബൈ ദി ബൈ, ഈ ആകാശ് തില്ലങ്കേരി തന്നെയല്ലേ പാര്‍ട്ടിയുമായി ബന്ധമില്ല എന്ന് സഖാക്കള്‍ ഇപ്പോള്‍ പറയുന്ന ആകാശ് തില്ലങ്കേരി? പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും നടന്ന ഗുണ്ടകളെ ഒരു സുപ്രഭാതത്തില്‍ അങ്ങ് തള്ളി പറയുന്നത് മോശമല്ലേ സഖാക്കളേ? ഒന്നൂല്ലെങ്കിലും നിങ്ങള്‍ക്ക് വേണ്ടി വിനീഷിനെയും ഷുഹൈബിനെയും ഒക്കെ കൊന്ന് തന്ന ആളല്ലേ?’, ആകാശ് തില്ലങ്കേരിയുടെ പഴയ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ശങ്കു ടി ദാസിന്റെ ചോദ്യം.
വിനീഷ് കൊലപാതക കേസിലെ പ്രതി കൂടിയായ ആകാശ് തില്ലങ്കേരി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന പഴയ വീഡിയോ ആണ് ശങ്കു ടി ദാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
ക്രൂരമായി കൊന്നു തള്ളുന്ന മനുഷ്യത്വമില്ലാത്ത അക്രമികള്‍ മാത്രമല്ല, ലജ്ജയില്ലാതെ കള്ളം പറയുന്ന നെറികെട്ട നുണയന്മാര് കൂടിയാണിവരെന്ന് ശങ്കു ടി ദാസ് പറയുന്നു.
ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“വിനീഷിനെ കൊത്തിയ കത്തി..
അറബി കടലിലെറിഞ്ഞിട്ടില്ല..
തുരുമ്പെടുത്ത് നശിച്ചിട്ടില്ല..
ആർക്കാടാ തല്ലണ്ടേ?”
വിനീഷ് കൊലപാതക കേസിലെ പ്രതി കൂടിയായ ആകാശ് തില്ലങ്കേരി തന്നെയാണ് ഈ മുദ്രാവാക്യം വിളിക്കുന്നത് എന്നോർക്കണം.
കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്നും,
അത് സംഘ പരിവാർ തന്നെ ആസൂത്രണം ചെയ്ത കൊലപാതകം ആണെന്നും,
ആ നിലയ്ക്കൊരു സംഭാഷണം ഏതോ വാട്സാപ്പ് ഗ്രൂപ്പിൽ നടന്നിരുന്നു എന്നുമൊക്കെ ഇത്രയും കാലം കള്ളം പറഞ്ഞു നടന്ന അതേ ആളുകൾ തന്നെയാണ് ഇന്നലെയൊരു പ്രകോപനം വന്നപ്പോൾ ഇതു വരെ പറഞ്ഞ നുണയൊക്കെ മറന്ന് വിനീഷിനെ കൊന്ന തങ്ങളുടെ വീരസ്യം വിളമ്പി വിരട്ടി എതിരാളികളെ വെല്ലുവിളിക്കുന്നത്.
ക്രൂരമായി കൊന്നു തള്ളുന്ന മനുഷ്യത്വമില്ലാത്ത അക്രമികൾ മാത്രമല്ല,
ലജ്ജയില്ലാതെ കള്ളം പറയുന്ന നെറികെട്ട നുണയന്മാർ കൂടിയാണിവർ..
വിനീഷ് വധത്തിലെ തുടരന്വേഷണത്തിനും നിയമ നടപടികൾക്കും കൂടുതൽ എന്ത് തെളിവാണാവോ ഇനി പിണറായി പൊലീസിന് വേണ്ടത്??
വിനീഷിനെ കൊത്തിയ കത്തി അവർ കടലിൽ എറിഞ്ഞു കളഞ്ഞിട്ടൊന്നുമില്ല.
ഇനിയുമൊരുപാട് പേരെ കൊത്തി നുറുക്കാൻ വേണ്ടി ആ കത്തിയവർ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്..
https://www.facebook.com/sankutdas/videos/10154794230787984/?t=2
Discussion about this post