ഡല്‍ഹി: ഡ്രോണുകളെ അതിവേഗം കണ്ടെത്തി നശിപ്പിക്കാന്‍ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒ. ഡ്രോണ്‍ വേധ സാങ്കേതികവിദ്യ കൊണ്ട് മൂന്ന് കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ ഡ്രോണുകളെ കണ്ടെത്താന്‍ കഴിയും. ഇതോടെ ശത്രുരാജ്യങ്ങളുടെ ഡ്രോണുകള്‍ കണ്ടെത്താനും ഇവ ആകാശത്ത് വച്ചുതന്നെ നശിപ്പിക്കാനും സൈന്യത്തിനു കഴിയും.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് ഡിആര്‍ഡിഒ സാങ്കേതിവിദ്യ കൈമാറി. ലേസറിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. രണ്ടരകിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം ലേസര്‍ സിഗ്നല്‍ ഉപയോഗിച്ച് തകര്‍ക്കാനുമുള്ള പ്രഹരശേഷിയും ഈ സാങ്കേതികവിദ്യയ്ക്ക് ഉണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജമ്മുവില്‍ ഒന്നിലധികം ഡ്രോണുകള്‍ പറക്കുന്നത് കണ്ടെത്തിയത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണ സാദ്ധ്യത കൂടുതലാകുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചത്.
Discussion about this post