തിരുവനന്തപുരം: തിരുവനന്തപുരത്ത് മിണ്ടാപ്രാണിയോട് ക്രൂരത. വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് തല്ലിക്കൊന്നു. അടിമലത്തുറയിലാണ് സംഭവം.
ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായയെ ആണ് മൂന്ന് കുട്ടികള്‍ അടങ്ങിയ സംഘം തല്ലി കൊന്നത്. ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയ ശേഷം അടിച്ചു കൊല്ലുകയായിരുന്നു.
സംഭവത്തില്‍ ക്രിസ്തുരാജ് പോലീസിന് പരാതി നല്കി. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പോലീസ് കേസെടുത്തു.
Discussion about this post