ബംഗളൂരു: കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്കുള്ള ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനയില്‍ ഇളവു വരുത്തി കര്‍ണാടക സര്‍ക്കാര്‍. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചിട്ടുള്ളവര്‍ക്ക് വാക്സിന് സര്‍ട്ടിഫിക്കറ്റ് കാണിച്ചുകൊണ്ട് കര്‍ണാടകയിലെത്താം.
വാക്സിന് എടുക്കാത്തവര്‍ക്ക് നിലവിലുള്ളതുപോലെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഒരു ഡോസ് വാക്സിന് എടുത്തവരെ ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനയില്‍നിന്നും ഒഴിവാക്കിയിട്ടില്ല. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയത്.
വിമാനം, ബസ്, ട്രെയിന്‍, ടാക്സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന തുടരുമെന്നും എന്നാല്‍, രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് വാക്സിന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയെന്നുമാണ് ഉത്തരവ്.
വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്, ജില്ല അതിര്‍ത്തികള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കാനും അതാത് ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം മുതല്‍ ദക്ഷിണ കന്നട, കുടക്, ചാമരാജ് നഗര്‍ തുടങ്ങിയ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.
കര്‍ണാടകയില്‍ ദിവേസന വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്കും േജാലി ആവശ്യത്തിന് വരുന്നവര്‍ക്കും രണ്ടാഴ്ചയിലൊരിക്കല്‍ എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് പുറമെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്കും ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അതുപോലെ മരണം, ചികിത്സ തുടങ്ങിയ അടിയന്തര സാഹചര്യത്തില്‍ കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ഇവിെട എത്തിയശേഷം സാമ്പിള്‍ ശേഖരിക്കും. ഇവരുടെ ഫോണ്‍ നമ്പറും വിലാസവും ശേഖരിക്കും. തുടര്‍ന്ന് ആര്.ടി.പി.സി.ആര് പരിശോധന ഫലം വന്നശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി പി. രവികുമാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍നിന്നും വരുന്നവര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിന് എടുത്തതിെന്റ സര്‍ട്ടിഫിക്കറ്റോ ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ മതിയെന്ന രീതിയില്‍ യാത്ര നിബന്ധനയില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കും ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയത്.
Discussion about this post