ടെല്‍ അവീവ്: ഗാസയില്‍ കനത്ത ഇസ്രായേലിന്റെ വ്യോമാക്രമണം. ഹമാസിന്റെ ആയുധപ്പുര തകര്‍ത്തു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആയുധപ്പുര പൂര്‍ണമായും തകര്‍ന്നു. വന്‍ ആയുധശേഖരമാണ് ഇസ്രായേല്‍ സൈന്യം നശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആള്‍നാശം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം അതിര്‍ത്തി ഗ്രാമത്തിലെ ആളുകള്‍ക്ക് നേരെ ഹമാസ് ഭീകരാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രായേല്‍ തിരിച്ചടിച്ചത്.
ഇസ്രായേലിന് മേലുള്ള ഹമാസിന്റെ പ്രകോപനം തുടരുകയാണ്. മെയ് മാസമുണ്ടായ സംഘര്‍ഷം അവസാനിച്ച ശേഷം മൂന്നാമത്തെ തവണയാണ് ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തുന്നത്.
Discussion about this post