Wednesday, August 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി; പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി; ഒരു സീറ്റ്‌ പോലുമില്ലാതെ കോൺഗ്രസ്

by Brave India Desk
Jul 3, 2021, 07:58 pm IST
in India
Share on FacebookTweetWhatsAppTelegram

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ വന്‍ വിജയം. 75 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 65 സീറ്റും ബി.ജെ.പി തൂത്തുവാരി. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ്​ ഈ തെരഞ്ഞെടുപ്പ്​ ഫലം.

ബി.ജെ.പി 65 സീറ്റുകള്‍ നേടിയപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ്​വാദി പാര്‍ട്ടി ആറില്‍ ഒതുങ്ങി. മറ്റുള്ളവര്‍ നാല് സീറ്റുകള്‍ പിടിച്ചു. കോണ്‍ഗ്രസിനാക​ട്ടെ, സീറ്റൊന്നും നേടാനായില്ല. 2016-ല്‍ നടന്ന കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ പോസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഖിലേഷ്​ യാദവിന്‍റെ സമാജ്​വാദി പാര്‍ട്ടി 60 സീറ്റുകള്‍ നേടിയിരുന്നു.

Stories you may like

‘എകെജി സെന്ററിൽ പടക്കമെറിഞ്ഞത് കോൺഗ്രസ് ആണെന്ന് പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാർ‘: പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് വി ഡി സതീശൻ

ഗുജറാത്തില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക്

ഇത്തവണ 75-ല്‍ 22 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്മാര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 21 ബി.ജെ.പി ചെയര്‍മാന്മാരും ഒരു എസ്.പി ചെയര്‍മാനുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 53 ജില്ലാ പഞ്ചായത്ത് ചെയമാന്മാരെ കണ്ടെത്തുന്നതിനാണ്​ ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തെരഞ്ഞെടുപ്പ് നടന്നത്. ‘2022ലെ നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഈ നേട്ടം അവര്‍ത്തിക്കും’ -യു.പി ബി.ജെ.പി ചീഫ്​ സ്വതന്ത്ര ദേവ്​ സിങ്​ വാര്‍ത്താ ഏജന്‍സികളോട്​ പറഞ്ഞു.

Tags: bjplocal body electionutterpradesh
Share24TweetSendShare

Discussion about this post


Latest stories from this section

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

വീട്ടിലെ റെ​യ്ഡിന് പിന്നാലെ സ​ഞ്ജ​യ് റാ​വ​ത്ത് ഇ​ഡി കസ്റ്റഡിയിൽ

Next Post

കല്‍പ്പനാചൗളയ്ക്ക് ശേഷം ഒരിന്ത്യക്കാരി കൂടി ബഹിരാകാശത്തേക്ക്; ആന്ധ്രാപ്രദേശ് സ്വദേശി സിരിഷാ ബാന്ദ്‌ലയുടെ യാത്ര ഈ മാസം 11 ന്

Latest News

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

‘എകെജി സെന്ററിൽ പടക്കമെറിഞ്ഞത് കോൺഗ്രസ് ആണെന്ന് പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാർ‘: പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് വി ഡി സതീശൻ

കിഫ്ബിയിൽ കുരുങ്ങി തോമസ് ഐസക്ക്; ഇഡി അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

‘ പകൽ ഉറങ്ങും, രാത്രിയിൽ ഉണരും,വീട്ടുകാരോട് സംസാരിക്കാറില്ല’: ലബനിൽ പോയ ശേഷമാണ് മകൻറെ സ്വഭാവം മാറിയതെന്ന്  ഹാദി മേതറിൻറെ അമ്മ

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

‘ആ ഭീകരൻ ഇനി ഭൂമിയിലില്ല’ : അൽ-ഖ്വയ്ദ തലവനെ വധിച്ച് അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies