മനില: 85 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് വീണതായി സേന മേധാവി പറഞ്ഞു. ദക്ഷിണ ഫിലിപ്പീന്‍സിലാണ് സംഭവം. സി-130 വിമാനത്തില്‍ നിന്ന് ഇതിനോടകം 40 പേരെ രക്ഷപെടുത്തിയതായി ജനറല്‍ സിറിലിറ്റോ സോബെജാന പറഞ്ഞു. സുലു പ്രവിഷ്യയിലെ ജോലോ ദ്വീപില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായും കൂടുതല്‍ പേരെ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സോബെജാന് എ.എഫ്.പിയോട് പറഞ്ഞു. സൈനിക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം തീവ്രവാദത്തിനെതിരെ പോരാടുന്ന ജോയിന്റ് ടാസ്ക് ഫോഴ്സിന്റെ ഭാഗമാകാനെത്തിയവരാണ് അപകടത്തില്‍ പെട്ട യാത്രക്കാരില്‍ അധികവും.
അബു സയ്യാഫ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുള്ള ദ്വീപില്‍ ശക്തമായ സൈനിക വ്യൂഹത്തെയാണ് സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്.
Discussion about this post