ലഖ്നൗ: 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 300 ലധികം സീറ്റുകള്‍ നേടി ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“അസദുദ്ദീന്‍ ഒവൈസി രാജ്യത്തിന്റെ വലിയ നേതാവാണ്. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വെല്ലുവിളിച്ചിട്ടുണ്ടെങ്കില്‍, അത്, ബിജെപിയുടെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു. 2022-ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവല്കരിക്കുമെന്നതില് സംശയമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ തങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ജൂണ്‍ 27 ന് അസദുദ്ദീന്‍ ഒവൈസി വ്യക്തമാക്കിയിരുന്നു.
Discussion about this post