കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അഭിഭാഷകനൊപ്പം ഹാജരായ അമലയുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തുകയാണ്. അര്ജുന് ആയങ്കിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചറിയാനാണ് നിയമ വിദ്യാര്‍ത്ഥി കൂടിയായ അമലയെ വിളിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആയങ്കിയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകളടക്കം പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത വസ്തുക്കള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് അമലയോട് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്ജുന് ആയങ്കിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
Discussion about this post