കാസര്‍ഗോഡ് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസികളായ 4പേര് അറസ്റ്റില്‍. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. ആകെ അഞ്ച് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികള്‍ ഏറെനാളുകളായി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ജൂണ്‍ 26-ന് കേസിലെ ഒരു പ്രതി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വെച്ച് പീഡനത്തിനിരയാക്കിയിരുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയതോടെയാണ് മറ്റുള്ളവര്‍ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ കൂടുതല്‍ പേര് പീഡനത്തിനിരയാക്കിയോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്.
പെണ്‍കുട്ടി നിലവില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.
Discussion about this post