ഇസ്രായേൽ ആയുധ നിർമ്മാണ കമ്പനിയായ ഇസ്രായേൽ വെപ്പൻസ് ഇൻഡസ്ട്രീസും ആയുള്ള കരാർ പ്രകാരം ഫാസ്റ്റ്ട്രാക്ക് രീതിയിൽ ഇന്ത്യൻ സൈന്യത്തിന് ലഭ്യമാക്കിയ NEGEV ലൈറ്റ് മെഷീൻ ഗണിന്റെ ആദ്യ ബാച്ച് സൈന്യത്തിന് കൈമാറി.
6000 എണ്ണമാണ് LOC യിലും LAC യിലും ഉള്ള സൈനികർക്ക് ആയി ആദ്യ ബാച്ചിൽ ഉള്ളത്. ആദ്യഘട്ടത്തിൽ 16,500 എണ്ണം എങ്കിലും എത്തുമെന്നാണ് പ്രതീക്ഷ.
ഇസ്രായേൽ വെപ്പൻസ് ഇൻഡസ്ട്രീസ് എന്ന IWI-യും ഇന്ത്യൻ കമ്പനി ആയ PLR ടെക്നോളജീസും സംയുക്തമായി ചേർന്നാണ് TAVOR ഉൾപ്പെടെ ഉള്ള ആയുധങ്ങൾ ഇന്ത്യയിൽ തദ്ദേശീയമായി തന്നെ നിർമ്മിക്കുന്നത്. NEGEV ഭാഗികമായി ഇന്ത്യയിൽ ആണ് നിർമിച്ചിരിക്കുന്നത്.
അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഫാസ്റ്റ് ട്രാക്ക് സംഭരണത്തിൻ കീഴിൽ 2020 മാർച്ചിൽ ഇസ്രായേലി ആയുധ വ്യവസായത്തിൽ (ഐഡബ്ല്യുഐ) കരാർ ചെയ്ത 16,497 നെഗേവ് എൽഎംജികളുടെ ഭാഗമാണിത്. ഓർഡറിലെ ബാക്കി തോക്കുകൾ 2022 മാർച്ചോടെ വിതരണം ചെയ്യുമെന്ന് കരസേന ഉദ്യോഗസ്ഥർ പറഞ്ഞു.
മൊത്തം ആവശ്യത്തിന്റെ വലിയൊരു പങ്ക് 70% അഥവാ 40,949 എൽഎംജികൾ ആഭ്യന്തരമായി സ്വകാര്യമേഖലയിൽ നിന്ന് വാങ്ങുമെന്ന് അധികൃതർ അറിയിച്ചു. അതിനുള്ള പ്രക്രിയ ആരംഭിച്ചു, പ്രീ-ട്രയൽ ഘട്ടത്തിൽ ഫീൽഡ് ഇവാലുവേഷൻ ട്രയൽ (FET) പുരോഗമിക്കുന്നു
ഇസ്രായേൽ വെപ്പൻസ് ഇൻഡസ്ട്രീസിന്റെ ആയുധങ്ങളുടെ കാണിശതയും കൃത്യതയും ടെക്നൊളജിയും ലോകപ്രശസ്തമാണ്. പൂർണ്ണമായും മെയ്ഡ് ഇൻ ഇന്ത്യ ആയ ഇസ്രായേൽ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച Tavor റൈഫിലുകൾ ഇതിനോടകം പല സംസ്ഥാനത്തെ പൊലീസ് സേനയും വാങ്ങി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.
PLR ടെക്നൊളജീസിന്റെ 51% അദാനി ഗ്രൂപ്പ് വാങ്ങിയിരുന്നു. ബാക്കി 49% ഇസ്രായേൽ ആയുധ നിർമാണ കമ്പനി ആയ ഇസ്രായേൽ വെപ്പൻസ് ഇൻഡസ്ട്രീസിന്റെ വിദേശ നിക്ഷേപം ആണ്.
Discussion about this post