ഡല്‍ഹി: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാദ്ധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തളളി. കാപ്പന് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് പൊലീസ് ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു.
എട്ടു മാസത്തിലേറെയായി സിദ്ദിഖ് കാപ്പന് ജയിലില്‍ കഴിയുകയാണ്. പ്രോസിക്യൂഷന് വാദം അംഗീകരിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനില്‍ കുമാര്‍ പാണ്ഡെ ജാമ്യാപേക്ഷ തളളുകയായിതരുന്നു.
ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹാത്രാസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പന് അടക്കം നാല് പേരാണ് അറസ്റ്റിലായത്.
കാപ്പന് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗമെന്നും സി.എ.എ, എന്‍.ആര്.സി സമരം മറയാക്കി ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സമരം ഉണ്ടാക്കാന്‍ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
Discussion about this post