കോഴിക്കോട്: മൂന്നുവയസുകാരിയെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് പയ്യാനക്കലിലാണ് സംഭവം. അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപെടുത്തത്. സംഭവം നടക്കുന്ന സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
കുഞ്ഞിന്റെ മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
Discussion about this post