ഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാഫലം ഈ മാസം തന്നെ പുറത്തിറക്കും. ഐസിഎസ്ഇ അടക്കമുള്ള മറ്റു പരീക്ഷ ബോര്‍ഡുകളോടും 31-നു മുമ്പു ഫലം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് മൂലം പതിവുള്ള പരീക്ഷകള്‍ മുടങ്ങിയതിനാല്‍ പകരം സ്വീകരിച്ച മൂല്യനിര്‍ണയ രീതിയിലുള്ള ഫലമാകും 31-നു മുമ്പു പ്രസിദ്ധീകരിക്കുക. ഫലം പ്രസിദ്ധീകരിച്ചാലുടന് ഡിഗ്രി അടക്കമുള്ള ഉന്നത കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങും.
പരീക്ഷ നടത്താതെ ചരിത്രത്തിലാദ്യമായി പുറത്തിറക്കുന്ന ഫലം സിബിഎസ്ഇ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പത്താം ക്ലാസിലെ ബെസ്റ്റ് ത്രീ വിഷയങ്ങളുടെയും 11-ാം ക്ലാസ് അവസാന പരീക്ഷയുടെയും സ്കൂളുകളില്‍ നടത്തിയ12-ാം ക്ലാസ് പരീക്ഷയുടെയും മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാകും ഈ വര്‍ഷം 12-ാം ക്ലാസ് ബോര്‍ഡ് ഫലം നിശ്ചയിക്കുക.
പ്രാക്ടിക്കല്‍ പരീക്ഷയിലെ മാര്‍ക്ക്, സ്കൂളിലെ വിവിധ പരീക്ഷകള്‍, ടെസ്റ്റുകള്‍ എന്നിവ അടക്കമുള്ള വിദ്യാര്‍ഥികളുടെ പ്രകടനം വിലയിരുത്തിയാണ് പത്താം ക്ലാസ് ബോര്‍ഡ് ഫലം തീരുമാനിക്കുക. പത്താം ക്ലാസിനു ശേഷം സിബിഎസ്ഇ സ്കൂളുകളിലേക്കു മാറിയ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അവരുടെ പഴയ സ്കൂളുകളോട് മാര്‍ക്കുകള്‍ സിബിഎസ്ഇ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post