അടൂര്‍: ആരോഗ്യപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പന്നിവിഴ കോട്ടപ്പുറം കാറ്റാടിയില്‍ വീട്ടില്‍ എം. വിജേഷിനെയാണ് (40) ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സിന്റെ താല്‍ക്കാലിക ഡ്രൈവറാണിയാൾ.
ജൂണ്‍ 19ന് രാത്രി അടൂര്‍ ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക നഴ്സിന്റെ വീട്ടില്‍ എത്തിയ ഇയാള്‍ കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. തുറക്കാതായപ്പോള്‍ ഭീഷണിപ്പെടുത്തി. നഴ്സ് കതക് തുറന്നപ്പോള്‍ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്ന് വിജേഷിനെ ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post