ഡല്‍ഹി: ഫ്രഞ്ച് മരുന്ന് നിര്‍മ്മാണ കമ്പനിയായ സനോഫിയുടെ കൊവിഡ് വാക്സിന് ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണ അനുമതി ലഭിച്ചു. ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്സോ സ്മിത്തക്ലിനുമായി (ജി എസ് കെ) ചേര്‍ന്നാണ് സനോഫി കൊവിഡ് വാക്സിന് നിര്‍മ്മിക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ സനോഫി നടത്തുന്ന വാക്സിന് പരീക്ഷണങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലും പരീക്ഷണം നടത്തുന്നത്. ഇത് ആദ്യമായാണ് ഒരു വിദേശ വാക്സിന് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന പരീക്ഷണങ്ങളുടെ ഭാഗമായി ഇന്ത്യയിലും വാക്സിന് ട്രയല്‍ നടത്തുന്നത്.
അമേരിക്ക, ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ വാക്സിന് പരീക്ഷണം നടത്തുന്നുണ്ട്. 18 വയസിന് മുകളിലുള്ളവരിലാണ് പരീക്ഷണം നടത്തുന്നത്.
സനോഫിയുടെ വാക്സിന് പരീക്ഷണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണമെങ്കില്‍ മറ്റൊരു വാക്സിന് നേരത്തെ എടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് സനോഫി അധികൃതര്‍ അറിയിച്ചു.
Discussion about this post