ചെന്നൈ: ആഴ്ചകളോളം നീണ്ടുനിന്ന യു എസിലെ ചികിത്സയ്ക്ക് ശേഷം ചെന്നൈയില്‍ മടങ്ങിയെത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ താരത്തെ സ്വീകരിക്കാന്‍ ആരാധകരുടെ വന്‍ നിരയെത്തിയിരുന്നു.
2016-ല്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രജനി വര്‍ഷം തോറും ആരോഗ്യ പരിശോധനക്കായി യു.എസിലേക്ക് പോയിരുന്നു. മയോ ക്ലിനിക്കില്‍ ചികിത്സക്കായി ഭാര്യ ലതയോടൊപ്പമാണ് രജനി ജൂണ്‍ 19ന് യു.എസിലെത്തിയത്.
തുടർന്ന് ഇന്നലെ ചെന്നൈ വിമാനത്താവളത്തിലെത്തിയ രജനിയെ ആരാധകര്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. യു.എസിലെത്തിയ രജനിയുടെ ചിത്രങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചെന്നൈ വസതിയിലെ വിശ്രമത്തിന് ശേഷം ദിവസങ്ങള്‍ക്കകം താരം സിനിമലോകത്ത് സജീവമാകും.
പുതിയ ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണം ജൂലൈയില്‍ പുനരാരംഭിക്കും. ദീപാവലി റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക.
Discussion about this post