തിരുവനന്തപുരം: ആയുര്‍വേദ കുലപതി ഡോ പി കെ വാര്യരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍. വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പം ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദന വാക്കുകളില്‍ ഒതുങ്ങുന്നതല്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘ആയുര്‍വേദ ആചാര്യന് പത്മഭൂഷണ്‍ ഡോ: പി.കെ വാര്യരുടെ വിടവാങ്ങല്‍ ലോകത്തിനു തന്നെ തീരാനഷ്ടമാണ്. നിസ്വാര്‍ത്ഥ സേവനത്തിലൂടെ ആതുരസേവനരംഗത്തു തന്നെ മാതൃകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദന വാക്കുകളില്‍ ഒതുങ്ങില്ല. ആദരാഞ്ജലികള്‍’, എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.
Discussion about this post