കാസര്‍ഗോഡ്: വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു. കാസര്‍ഗോഡ് ചെന്നിക്കരയിലെ സത്യേന്ദ്രന്റെ മകന് അന്ദേവാണ് മരിച്ചത്.
വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ഇന്നലെ വൈകിട്ട് ആറോടെയാണ് കുട്ടി ബോധരഹിതനായി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പരിശോധനയില്‍ മരണകാരണം കണ്ടെത്താനായില്ല. ഇന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ശ്വാസനാളിയില്‍ ചത്ത വണ്ടിനെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ വണ്ട് ശ്വാസനാളിയില്‍ കടന്നതാണെന്നാണ് നിഗമനം. ചെന്നിക്കര പൊതുശ്മശാനത്തില്‍ സംസ്കാരം നടന്നു. രഞ്ജിനിയാണ് അമ്മ, രണ്ട് വയസുള്ള ഋത്വേദ് സഹോദരനാണ്.
Discussion about this post