തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളം പതിനൊന്ന് സ്വര്‍ണ്ണം സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ മലയാളിയായ എലിസബത്ത് കോശിയാണ് സ്വര്‍ണ്ണം നേടിയത്. മുമ്പ് 50 മീറ്റര്‍ എയര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ എലിസബത്തിന് ഇത് രണ്ടാം സ്വര്‍ണ്ണമാണ്.
നേരത്തെ വനിതകളുടെ ഡബിള്‍സ് സ്കള്ളില്‍ ഡിറ്റിമോള്‍ താരാ സഖ്യം തുഴച്ചിലില്‍ സ്വര്‍ണ്ണം നേടിയിരുന്നു. തുഴച്ചിലില്‍ ഇന്ന് കേരളം മൂന്ന് സ്വര്‍ണ്ണമാണ് നേടിയത്.കോക്ലസ് ഫോര്‍ ഇനത്തില്‍ ഹണി, നിമ്മി, അശ്വിനി, അഞ്ജലി എന്നിവരുള്‍പ്പെട്ട കേരളത്തിന്റെ ടീമും സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
Discussion about this post