ഡല്‍ഹി: അനധികൃതമായി നിര്‍മ്മിച്ച ഡല്‍ഹി ലാഡോസറായില്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ലിറ്റില്‍ ഫ്ലവര്‍ ദേവാലയം പൊളിച്ചുനീക്കി. 13 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന പള്ളി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊളിച്ചത്.
ദേവാലയം പൊളിച്ച് മാറ്റമണമെന്ന് നോട്ടീസ് നല്കി രണ്ടു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിച്ചത്.
അതേസമയം നോട്ടീസിന് മറുപടി നല്കാന് പോലും ജില്ലാ ഭരണകൂടം അവസരം നല്‍കിയില്ലെന്നാണ് വിശ്വാസികളുടെ പരാതി. പള്ളി പൊളിച്ചതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് വിശ്വാസികള്‍ അറിയിച്ചു.
പള്ളിയോട് ചേര്‍ന്നുള്ള രണ്ടു കെട്ടിടങ്ങള്‍ ഭാഗികമായി മാത്രം പൊളിച്ച ശേഷമാണ് പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൂര്‍ണമായും പൊളിച്ചത്.
Discussion about this post