വാഷിംഗ്ടണ്‍: ചൊവ്വയില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ചു. ജീവന്റെ തുടിപ്പിന് അടിസ്ഥാനമായ ജലം ചുവന്നഗ്രഹത്തില്‍ ആവോളമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് നാസ ശാസ്ത്രജ്ഞര്‍് വെളിപ്പെടുത്തി. വേനല്‍മാസങ്ങളില്‍ താഴ്വരകളില്‍നിന്ന് വെള്ളമൊഴുകി നൂറുകണക്കിന് മീറ്റര്‍ താഴ്ചയില്‍ രൂപപ്പെട്ട പാടുകള്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ചെന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ പ്രകടമാണ്.
തണുപ്പുകാലമാകുന്നതോടെ അന്തരീക്ഷമര്‍ദം കുറയുന്നതിനാല്‍ ജലം ഉറഞ്ഞ് ഒഴുക്ക് നിലക്കുന്നതായാണ് അനുമാനം.
ചൊവ്വയിലെ പാറക്കല്ലുകള്‍, ചെങ്കുത്തായ താഴ്വരകള്‍, ഗര്‍ത്തങ്ങള്‍ എന്നിവിടങ്ങളിലൊക്കെയും ജലസാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നും ചൊവ്വയുടെ ഉപരിതലത്തില്‍ ജലമുണ്ടെന്ന് നാസ ചൊവ്വാ പര്യവേക്ഷണസംഘം തലവന്‍ മൈക്കല്‍ മെയെര്‍ പറഞ്ഞു. അയല്ഗ്രഹത്തില് ജീവനുമുണ്ടാകാമെന്നതിന്റെ വലിയ തെളിവാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. 1970കളില്‍ ചൊവ്വയില്‍നിന്ന് ലഭിച്ച ചിത്രങ്ങളിലും ജലത്തിന്റെ സാധ്യത കണ്ടെത്തിയിരുന്നു.
Discussion about this post