കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. മൊഴിയിലെ വൈരുദ്ധ്യതയാണ് വീണ്ടും ചോദ്യം ചെയ്യാൻ കാരണമായത്.
സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇതേ കുറിച്ച് ഒന്നും അറിയില്ലെന്ന അമലുടെ ആദ്യ മൊഴി വിശ്വസനീയമല്ലാത്തതിനാലാണ് വീണ്ടും നടപടി.
അതേസമയം സ്വര്‍ണക്കടത്തിനെ കുറിച്ച് അമലയ്ക്ക് അറിവുണ്ടായിരുന്നതായി കസ്റ്റംസിന് തെളിവ് ലഭിച്ചു. അമലയുടെ ഡയറി പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ചുള്ള തെളിവ് ലഭിച്ചത്.
അര്‍ജുന്‍ ആയങ്കി സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ ഇതു സംബന്ധിച്ചുള്ള സൂചനകള്‍ ഡയറിയിലുണ്ട്. മാത്രമല്ല വലിയ രീതിയിലുള്ള പണത്തിന്റെ ഇടപാടുകളും ഡയറിയില്‍ വ്യക്തമാക്കിയിരിക്കുന്നു. ഡയറിയും ഇതു സംബന്ധിച്ചുള്ള വിവരങ്ങളും സീല്‍ ചെയ്ത കവറില്‍ കസ്റ്റംസ് കോടതിയെ ഏല്‍പ്പിച്ചിരുന്നു.
Discussion about this post