Sunday, June 26, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

കോവിഡ് വാക്​സിനെടുത്ത ഇന്ത്യക്കാരില്‍ 80 ശതമാനത്തിലധികം പേരിലും കണ്ടുവരുന്നത്​ ഡെല്‍റ്റ വകഭേദമാണെന്ന്​ ഐ.​സി.എം.ആര്‍

by Brave India Desk
Jul 16, 2021, 02:03 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: രാജ്യത്ത് ഒന്നോ രണ്ടോ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച ശേഷം കോവിഡ്​ ബാധിതരായവരില്‍ കൂടുതല്‍ പേരെയും ബാധിച്ചത്​ ഡെല്‍റ്റ വകഭേദമാണെന്ന്​ ഐ.​സി.എം.ആര്‍ പഠനറിപ്പോർട്ട്. വാക്​സിനേഷന്​ ശേഷം കോവിഡ്​ ബാധിതരെ വെച്ച്‌​ നടത്തുന്ന അത്തരത്തിലുള്ള ആദ്യ പഠനമാണി​ത്. ഇന്ത്യയില്‍ വാക്​സിനേഷന്​ ശേഷം കോവിഡ്​ ബാധിതരായവരില്‍ ഏറ്റവും കൂടുതല്‍ കണ്ടു​വരുന്നത്​ ഡെല്‍റ്റ വകഭേദമാണെന്ന്​ പഠനറിപ്പോർട്ട് പറയുന്നു

വാക്സിൻ എടുത്തവരില്‍ മരണനിരക്ക്​ വളരെ കുറവാണെന്നും പഠനം കണ്ടെത്തി. 677 ആളുകളെ ഉള്‍പെടുത്തിയാണ്​ പഠന റിപ്പോര്‍ട്ട്​ തയാറാക്കിയത്​. ഇതില്‍ 71 പേരാണ്​ കോവാക്​സിന്‍ സ്വീകരിച്ചത്​. 604 ആളുകള്‍ കോവിഷീല്‍ഡ്​ ആണ്​ സ്വീകരിച്ചത്​. രണ്ടുപേര്‍ ചൈനയുടെ സിനോഫാം വാക്​സിനെടുത്തവരാണ്​.

Stories you may like

രാജ്യത്ത് നിർബന്ധിത വാക്‌സിനേഷൻ നടപ്പാക്കില്ലെന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് കൗമാരക്കാരുടെ കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം : ഇതുവരെ രജിസ്റ്റർ ചെയ്തത് 7 ലക്ഷത്തിലധികം വിദ്യാർഥികൾ

വാക്​സിനേഷന്​ വിധേയരായ ആളുകളില്‍ മൂന്ന്​ പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. ബ്രേക്ക്​ത്രൂ രോഗബാധയുണ്ടായ 86.09 ശതമാനം ആളുകളെയും ഡെല്‍റ്റ വകഭേദമാണ്​ ബാധിച്ചത്​. ഇതില്‍ 9.8 ശതമാനം പേരെ മാത്രമാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. മരണനിരക്ക്​ 0.4 ശതമാനം മാത്രമാണ്​. വാക്​സിനേഷന്‍ ആശുപത്രിവാസവും മരണനിരക്കും ഗണ്യമായി കുറക്കുന്നതായാണ്​ പഠനം സൂചിപ്പിക്കുന്നത്​.

പഠനവിധേയമാക്കിയവരില്‍ 482 കേസുകളില്‍ (71 ശതമാനം) രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. 29 ശതമാനം ആളുകള്‍ക്ക്​ മാത്രമാണ്​ രോഗലക്ഷണം ഇല്ലാതിരുന്നത്​. പനിയാണ്​ (69 ശതമാനം) ഏറ്റവും കൂടുതലായി കണ്ടുവന്ന രോഗലക്ഷണം.

തലവേദന, ഓക്കാനം (56%), ചുമ (45%), തൊണ്ടവേദന (37%), മണവും രുചിയും നഷ്​ടപ്പെടുക (22%), വയറിളക്കം (6%), ശ്വസനത്തില്‍ ബുദ്ധിമുട്ട്​ (6%) എന്നീ ക്രമത്തില്‍ മറ്റ്​ ലക്ഷണങ്ങളും കണ്ടുവരുന്നു. വാകസിനെടുത്തവരില്‍ ഡെല്‍റ്റ വകഭേദത്തോടൊപ്പം കാപ്പ വകഭേദവും കണ്ടുവരുന്നുണ്ട്​.

Tags: Covid Vaccination
ShareTweetSendShare

Discussion about this post


Latest stories from this section

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ​പ്രധാനമന്ത്രി നാളെ ജര്‍മനിയിലേക്ക്

‘സുരക്ഷിതവും എളുപ്പവുമായ രാജ്യാന്തര യാത്രയ്ക്ക് ഇന്ത്യ ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കും’; കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

നീതി ആയോഗിന് പുതിയ സിഇഒയായി മലയാളി പരമേശ്വരൻ അയ്യർ

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

Next Post

സ്ത്രീ തന്നെ ധനം; വധുവിന് മാതാപിതാക്കൾ നല്‍കിയ സ്വര്‍ണം തിരിച്ചുനല്‍കി സമൂഹത്തിന് മാതൃകയായി ഒരു വിവാഹം

Latest News

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ​പ്രധാനമന്ത്രി നാളെ ജര്‍മനിയിലേക്ക്

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ വര്‍ധനവ്; 6.6 ശതമാനം നിരക്ക് വര്‍ധന ഒരു വര്‍ഷത്തേക്ക്

പ്രശസ്‌ത ഒഡിയ നടൻ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരിലൊരാൾക്ക് പാകിസ്ഥാനിൽ 15 വർഷം തടവ്

‘രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തല്ല; ഇത്‌ ജനാധിപത്യത്തിന് നിരക്കാത്ത നടപടി’: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കാനം രാജേന്ദ്രന്‍

‘സുരക്ഷിതവും എളുപ്പവുമായ രാജ്യാന്തര യാത്രയ്ക്ക് ഇന്ത്യ ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കും’; കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

നീതി ആയോഗിന് പുതിയ സിഇഒയായി മലയാളി പരമേശ്വരൻ അയ്യർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies