ആര്‍എസ്എസില്‍ വിശ്വസിക്കുന്നവര്‍ക്കും ഭീരുക്കള്‍ക്കും പാര്‍ട്ടി വിട്ട് പുറത്ത് പോകാമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ യോഗത്തിലായിരുന്നു രാഹുലിന്റെ നിര്‍ദേശം.
സത്യം സംസാരിക്കാന്‍ ഭയമില്ലാത്ത ധാരാളം ആളുകള്‍ ഉണ്ട്. പാര്‍ട്ടിക്ക് പുറത്തുള്ള ഈ ധീരന്മാരെ കോണ്‍ഗ്രസിലെത്തിക്കണം. എന്നാല്‍ സത്യം സംസാരിക്കാന്‍ ഭയപ്പെടുന്നവരെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്ന് പ്രതിരോധ സമിതി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഇറങ്ങിപ്പോയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യോഗത്തില്‍ ചൈന വിഷയം ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോകുകയായിരുന്നു.
Discussion about this post