പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയെയാണ് കീടനാശിനി കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോക്ഡൗണ്‍ മൂലം പൊന്നുമണി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് കുടുംബം പറഞ്ഞു. അതേസമയം മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.
ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാനത്ത് ആലപ്പുഴയിലും തിരുവനന്തപുരത്തും ഇതേ മേഖലയില്‍ നിന്നുള്ള രണ്ടുപേര്‍ മരിച്ചിരുന്നു. ലൈറ്റ് ആന്റ് സൗണ്ട് മേഖലയില്‍ നിന്നും കോവിഡ് ലോക്ഡൗണ്‍ സമയത്ത് ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ ആളാണ് പൊന്നുമണി.
Discussion about this post