മലപ്പുറം: വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വാഴയൂര്‍ അഴിഞ്ഞിലം സ്വദേശി പാലായി അര്‍ജുനെ (27) ആണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്‍പതാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബന്ധുവീട്ടില്‍ വച്ചാണ് അര്ജുന് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
പ്രതിയ്ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പ്രതിയെ മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post