ലഖ്നൗ: കോണ്‍ഗ്രസ് യു.പി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു തന്നോട് അപമര്യാദയായി പെരുമാറിയെന്ന് വനിത നേതാവിന്റെ പരാതി. പ്രശസ്ത കവി മുനവര്‍ റാണയുടെ പുത്രി ഉറുസ റാണയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് വനിതാവിഭാഗത്തിന്റെ വൈസ് പ്രസിഡന്റാണ് ഉറുസ.
ഹസ്രത് ഗഞ്ചില്‍ മഹാത്മാഗാന്ധി പ്രതിമക്കരികെ നടത്തിയ ധര്‍ണയില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്കഗാന്ധിയെ അഭിവാദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ അജയ് കുമാര്‍ ലല്ലു തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ഉറുസ റാണയുടെ പരാതി.
‘ധര്‍ണക്ക് മുന്‍പ് പ്രിയങ്ക ഗാന്ധിയെ അഭിവാദ്യം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ തന്നോട് പോകാന്‍ പറയുകയും മോശമായി പെരുമാറുകയും ചെയ്തു. സി.എ.എ വിരുദ്ധ പ്രക്ഷോഭ സമയത്ത് പല തവണ അജയ് കുമാര്‍ ലല്ലു തന്റെ സഹായം തേടിയുിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ ലല്ലുവിന്റെ പെരുമാറ്റം തന്നെ അതിയായി വേദനിപ്പിച്ചു.’ ഉറുസ റാണ പറഞ്ഞു.
Discussion about this post