ഡൽഹി: ജമ്മു കശ്മീരിലെ സേനാതാവളങ്ങൾക്കു സമീപം വീണ്ടും ഡ്രോണുകൾ കണ്ടെത്തി. നഗ്രോട്ട, ഖരിയൻ, നന്ദ്പുർ, സത്വാരി എന്നിവിടങ്ങളിലെ താവളങ്ങൾക്കു സമീപമാണു വ്യാഴാഴ്ച രാത്രി ഡ്രോണുകൾ എത്തിയത്.
പാക്ക് അതിർത്തിയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള നന്ദ്പുരിൽ കണ്ട ഡ്രോൺ വെടിവച്ചു തുരത്തി. മറ്റിടങ്ങളിൽ ഗ്രാമവാസികളാണു ഡ്രോൺ കണ്ടത്.
വ്യാഴാഴ്ച പുലർച്ചെ സാംബയിലെ സേനാകേന്ദ്രത്തിനു സമീപവും ഡ്രോണുകൾ എത്തിയിരുന്നു. കഴിഞ്ഞ മാസം 27-നു ജമ്മു വ്യോമതാവളത്തിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിനു ശേഷം പ്രദേശത്ത് കനത്ത ജാഗ്രതയിലാണ്. എൻഎസ്ജി കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ നീക്കവും നുഴഞ്ഞുകയറ്റവും കണ്ടെത്താൻ അതിർത്തിയിൽ നിരീക്ഷണ സംവിധാനം സജ്ജമാക്കി.
Discussion about this post