ഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ പണം കൊയ്യുന്ന സ്ഥാപനങ്ങളായി മാറുകയാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. കോവിഡ് രോഗികള്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് സ്വകാര്യ ആശുപത്രികള്‍ക്കെതിരേ കോടതിയുടെ രൂക്ഷ വിമര്‍ശനം.
മനുഷ്യന്റെ ദുരിതത്തില്‍ വളരുന്ന വ്യവസായമായി മാറുകയാണ് ആശുപത്രികളെന്നും റിയല്‍ എസ്റ്റേറ്റ് ബിസിനസ് പോലെയാണ് ഇവയുടെ പ്രവര്‍ത്തനമെന്നും കോടതി വിമര്‍ശിച്ചു.
രോഗികളുടെ ജീവനെ ബാധിക്കുന്ന വിഷയങ്ങളില്‍ ആനുകൂല്യങ്ങള്‍ നല്കാന് ഇവയ്ക്ക് കഴിയാറില്ലെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര് ഷാ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
സ്വകാര്യ ആശുപത്രികള്‍ക്ക് അഗ്നിസുരക്ഷ ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ വേണമെന്ന് മുന്‍പ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കുന്നതിനായി ഗുജറാത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സമയം നീട്ടി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോടതി സ്വകാര്യ ആശുപത്രികളെ വിമര്‍ശിച്ചത്.
സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ വീണ്ടും ജനങ്ങള്‍ പൊള്ളലേറ്റ് മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് വഴിയൊരുക്കുമെന്നും കോടതി വ്യക്തമാക്കി.
Discussion about this post