ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ. അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കേസില്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും മുംബൈ പോലീസ് പറഞ്ഞു.
അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചില ആപ്ലിക്കേഷനുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് വ്യവസായി രാജ് കുന്ദ്രയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
രാജ് കുന്ദ്ര വ്യാപകമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നയാളാണ്. ഭാര്യ ശില്പ ഷെട്ടിയെ ഫീച്ചര്‍ ചെയ്യുന്ന ഡീപ്ഫേക്ക് വീഡിയോകള്‍ പലപ്പോഴും അദ്ദേഹം പങ്കിടാറുണ്ട്.
Discussion about this post