കൊല്ലം: ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവും വിളക്കുടി സ്വദേശിയും റെയില്‍വേയില്‍ ഉദ്യോഗസ്ഥനുമായ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മരിച്ച ജയമോളും ഭര്‍ത്താവ് ജോമോനും തമ്മില്‍ കലഹം പതിവായിരുന്നുവെന്നും സ്ത്രീധന പീഡനത്തെത്തുടര്‍ന്നാണ് ജയമോള്‍ മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post