ഡല്‍ഹി: ജമ്മുകശ്മീര്‍ എയര്‍ ഫോഴ്സ് സ്റ്റേഷന് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. സത്വാരിയിലെ എയര്‍ബേസിൽ ബുധനാഴ്ച പുലര്‍ച്ചെയാണ് വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. എയര്‍ബേസില്‍ നിന്ന് മീറ്ററുകള്‍ മാത്രം മാറിയാണ് ഡ്രോണ്‍ സാന്നിധ്യം ഉണ്ടായത്.
ജൂണ്‍ 27ന് എയര്‍ബേസിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ജൂണ്‍ 29ന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിക്കുകയും ചെയ്തിരുന്നു. ഈ യോഗത്തില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ചര്‍ച്ചയായിരുന്നു.
ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ജമ്മുകശ്മീര്‍ പൊലീസിന് പുതിയ ഭീഷണിയാണെന്ന് ഡി.ജി.പി ദില്‍ബാഗ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജൂണ്‍ 27ന് നടന്ന ആക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Discussion about this post