അഹമ്മദാബാദ്: കോവിഡ് ബാധിച്ച ഗുരുതരാവസ്ഥയിലായ രോഗിയില്‍ നിന്ന് ഐവിഎഫ് ചികിത്സയ്ക്ക് ആവശ്യമായ സാമ്പിള്‍ ശേഖരിക്കാന്‍ ഉത്തരവിട്ട് ഗുജറാത്ത് ഹൈക്കോടതി. വഡോദരയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭര്‍ത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന ആവശ്യവുമായി ഭാര്യ നല്കിയ ഹര്‍ജിയിലാണ് തീരുമാനം.
അസാധാരണമായ അടിയന്തര സ്ഥിതിയായി കണ്ടാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ ഉത്തരവിട്ടത്. ഇദ്ദേഹം രക്ഷപെടാന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ജസ്റ്റിസ് അഷുതോഷ് ജെ ശാസ്ത്രിയാണ് കൃത്രിമ ഗര്‍ഭധാരണത്തിന് വേണ്ട സാംപിള്‍ ശേഖരിക്കണമെന്നും അത് കൃത്യമായി സൂക്ഷിക്കണമെന്നും ആശുപത്രിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഐവിഎഫിലൂടെ ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭം ധരിക്കണമെന്ന് യുവതി ആശുപത്രി അധികൃതരെ മുന്‍പ് അറിയിച്ചിരുന്നെങ്കിലും കോടതി വിധി ഉണ്ടെങ്കിലെ അനുവാദം നല്‍കാനാകൂ എന്നായിരുന്നു പ്രതികരണം. ഇതേതുടര്‍ന്നാണ് അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
Discussion about this post