കുണ്ടറ പീഡന പരാതിയുമായി ബന്ധപ്പെട്ടുള്ള ഫോണ്‍ കോള്‍ വിവാദത്തില്‍ മന്ത്രി എകെ ശശീന്ദ്രന് രാജിവയ്ക്കേണ്ടെന്ന പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ പരിഹാസവുമായി നടന് ജോയ് മാത്യു. ‘ശശി എന്നൊരു പേരുണ്ടെങ്കില്‍ ഒരു പ്രൊട്ടക്ഷന്‍ കിട്ടുമത്രേ’ എന്നാണ് താരത്തിന്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഷയത്തില്‍ ജോയ് മാത്യുവിന്റെ പ്രിതികരണം.
ശശീന്ദ്രനെതിരെ മുന്‍പുണ്ടായ വിവാദം കൂടി ഓര്‍മിപ്പിച്ചാണ് വിമര്‍ശനം.
ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രന് കുറ്റക്കാരനല്ലെന്നും, ജാഗ്രതക്കുറവുണ്ടായെന്നുമാണ് എന്‍സിപിയുടെ നിലപാട്.
അതേസമയം പരാതിക്കാരിയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. മന്ത്രിയ്ക്കെതിരെയും യുവതി മൊഴി നല്‍കുമെന്നാണ് സൂചന.
Discussion about this post