വാഷിംഗ്ടണ്‍: കൊവിഡ് വൈറസുകളെ തുരത്തുന്നതില്‍ അമേരിക്കന്‍ വാക്സിനായ ഫൈസറും, ഒക്സ്ഫോര്‍ഡ് വികസിപ്പിച്ച അസ്ട്രാസെനെക്കയും മികച്ച ഫലം നല്‍കുന്നതായി പുതിയ പഠനത്തില്‍ കണ്ടെത്തി. ആല്‍ഫ, ഡെല്‍റ്റ വേരിയന്റുകള്ക്കെതിരെയാണ് ഇവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ പുതിയ വിവരങ്ങളുള്ളത്.
രണ്ട് ഡോസ് ഫൈസര്‍ അല്ലെങ്കില്‍ അസ്ട്രാസെനെക്കയുടെ കോവിഡ് 19 വാക്സിന് വളരെ ഫലപ്രദമാണെന്ന് തെളിവ് സഹിതം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആല്‍ഫ വേരിയന്റിനെ തുരത്താന്‍ ഫൈസറും, അസ്ട്രാസെനെക്കയും മികച്ച വാക്സിനുകളാണെന്ന പഠനം മുന്‍പ് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ ഡെല്‍റ്റയെയും നേരിടാന്‍ ഇവയ്ക്കാവുമെന്ന റിപ്പോര്‍ട്ടാണ് ലോകത്തിന് പ്രതീക്ഷ നല്‍കുന്നത്. രണ്ട് ഡോസ് ഫൈസര്‍ വാക്സിന് സ്വീകരിക്കുന്നവരില്‍ 88 ശതമാനം വരെ ഡെല്‍റ്റയെ ചെറുക്കുന്നതിനുള്ള ശേഷി കൈവരുന്നുണ്ട്,
അതേസമയം അസ്ട്രാസെനെക്കയില്‍ ഇത് 67 ശതമാനമാണ്. ആല്‍ഫാ വേരിയന്റിനെ 93.7 ശതമാനം വരെ ചെറുക്കാന്‍ ഫൈസറിനാവുമായിരുന്നു. എന്നാല്‍ ഇസ്രയേലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡെല്‍റ്റ വകഭേദം ബാധിച്ച രോഗികള്‍ക്ക് ഫൈസറിന്റെ വാക്സിന് സംരക്ഷണം നല്‍കിയെങ്കിലും രോഗ ലക്ഷണങ്ങള്‍ അവരില്‍ ശക്തമായി നിലനിന്നിരുന്നു.
ഫൈസറിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്ക് ഡെല്‍റ്റാ വകഭേദത്തിനെതിരെ 33 ശതമാനം ഫലപ്രാപ്തി നല്കുമ്പോള് അസ്ട്രാസെനെക്കയുടെ വാക്സിന് ഒരു ഡോസ് 30 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഫൈസര്‍ വാക്സിന് ഇനിയും ഇന്ത്യയില്‍ ലഭ്യമായിട്ടില്ല,
Discussion about this post