തമിഴ് നടന് വിശാലിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. ക്ലൈമാക്സിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വില്ലനെ അവതരിപ്പിക്കുന്ന ബാബുരാജ് വിശാലിനെ എടുത്തെറിയുകയായിരുന്നു.
റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള് ചുമരിലിടിക്കുകയായിരുന്നു. സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടി. രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹൈദരാബാദാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. വിശാലിന് പരിക്കേറ്റുവെങ്കിലും ചിത്രീകരണം മുടങ്ങിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
Discussion about this post