കുണ്ടറ: എന്‍.സി.പി നേതാവിനെതിരെ പരാതി നല്കിയ യുവതിക്ക് പിന്തുണയുമായി ബി.ജെ.പി. മന്ത്രി എ.കെ ശശീന്ദ്രന് എതിരെ ഉള്‍പ്പടെ പരാതിക്കാരിയുടെ എല്ലാത്തിനും ബി.ജെ.പി. പിന്തുണയും സഹായവും നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. പരാതിക്കാരിയുടെ വീട്ടില്‍ എത്തി യുവതിയോടും ബന്ധുക്കളോടും സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
മന്ത്രിക്ക് എതിരെ പരാതി നല്‍കുമോ എന്ന ചേദ്യത്തിന് മന്ത്രിക്കെതിരെ പരാതി നല്‍കേണ്ടത് പാര്‍ട്ടിയല്ലെന്നും പരാതിക്കാരി മന്ത്രിക്കെതിരെ പരാതി നല്കിയാല് പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കുമെന്നും വിഷയത്തില്‍ പാര്‍ട്ടി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post