മുംബൈ: നീലചിത്ര നിര്‍മാണത്തിന് പിടിയിലായ വ്യവസായിയും ബോളിവുഡ് അഭിനേത്രി ശില്പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ മുംബZയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. 70ഓളം അശ്ലീല വീഡിയോകള്‍ പിടിച്ചെടുത്തു.
രാജ് കുന്ദ്രയെ ചോദ്യം ചെയ്തുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പിടിച്ചെടുത്ത വീഡിയോകളെല്ലാം രാജ് കുന്ദ്രയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ഉമേഷ് കാന്ത് വിവിധ നിര്‍മാണ കമ്പനികളുടെ പേരില്‍ നിര്‍മിച്ചവയാണെന്ന് പൊലീസ് പറഞ്ഞു.
പിടിച്ചെടുത്ത വീഡിയോകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റിന് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയായിരുന്നു ഈ ചിത്രങ്ങളെല്ലാം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Discussion about this post