കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ തോക്കുധാരികളുടെ സംഘം നടത്തിയ ആക്രമണത്തില്‍ 100 സിവിലിയന്മാര് കൊല്ലപ്പെട്ടു. കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയിലാണ് ആക്രമണം. ടോളോ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അഫ്ഗാന് ഇന്റീരിയര്‍ മിനിസ്റ്ററി ആക്രമണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാനാണ് ആക്രമണം നടത്തിയതെന്ന് അവര്‍ ആരോപിച്ചു.
ഭീകരവാദികള്‍ സ്പിന്‍ ബോള്‍ഡാക് ജില്ലയിലെ നിരപരാധികള്‍ക്ക് നേരെ ആക്രമണം നടത്തി. വെടിവെപ്പില്‍ 100 പേര് രക്തസാക്ഷിത്വം വഹിച്ചു. ഇവര്‍ ആളുകളുടെ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്റീരിയര്‍ മന്ത്രാലയം വക്താവ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ജില്ലയിലെ അധികാരം താലിബാന് പിടിച്ചിരുന്നു. ഇതിന് ശേഷം ഭീകരവാദികള്‍ നഗരത്തിലെ കടകളും വീടുകളും കൊള്ളയടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
Discussion about this post