ശ്രീനഗര്‍: സ്ഫോടകവസ്തുക്കളുമായെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ട് ജമ്മുകശ്മീര്‍ പൊലീസ്. ഹെക്സാകോപ്ടര്‍ ഡ്രോണാണ് വെടിവെച്ചിട്ടത്. ജമ്മുവിലെ അഖനൂര്‍ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ മാറിയാണ് ഡ്രോണ്‍ കണ്ടെത്തിയത്.
ഡ്രോണില്‍ നിന്ന് അഞ്ച് കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ലഷ്കര്‍ ഇ ത്വയിബയാണ് ഡ്രോണ്‍ അയച്ചതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ലഷ്കന്റെ അക്രമണരീതിയാണിതെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post