രാജ്യത്ത് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വന്ന് തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മറ്റ് മഹാമാരികളുമായി താരതമ്യം ചെയ്താല്‍ മറ്റ് രോഗങ്ങളേക്കാള്‍ രോഗവ്യാപനം കൂടുതലുള്ള മഹാമാരിയാണ് കൊവിഡെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗപ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാന്‍ സമൂഹത്തില്‍ കുറഞ്ഞത് 60 ശതമാനം പേര്‍ക്കെങ്കിലും വാക്സിന് നല്‍കേണ്ടതുണ്ട്. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മൂന്നാം തരംഗം ഉണ്ടാകില്ല. മൂന്നാം തരംഗം സ്വാഭാവികമായി ഉണ്ടാകുകയല്ല ചെയ്യുന്നത്.കൊവിഡ് നിയന്ത്രണത്തിലുണ്ടാകുന്ന പാളിച്ചകളിലാണ് മൂന്നാം തരംഗം ഉണ്ടാകുന്നത്. വാക്സിനേഷന് ഒരു ഡോസെങ്കിലും എല്ലാവര്ക്കും നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഡെല്‍റ്റാ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതുകൊണ്ട് ചെറുതും വലുതുമായ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. എന്നാല്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രം എന്ന ഗുരുതരമായ കൊവിഡാനന്തര സാധ്യത കുട്ടികളില്‍ കാണുന്ന സാഹചര്യം പരിഗണിച്ച് അവരുടെ ചികിത്സയ്ക്കാവശ്യമായ തീവ്ര പരിചരണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post