തിരുവനന്തപുരം: തെറ്റ് മൂടിവെക്കുന്ന സംസ്കാരം സി.പി.എമ്മിനില്ലെന്നും തെറ്റുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുറ്റവാളികള്‍ ഏതു പാര്‍ട്ടിയില്‍പെട്ടവരായാലും സംരക്ഷിക്കില്ലെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി. കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മന്ത്രി എ.കെ ശശീന്ദ്രന് സ്ത്രീപീഡന പരാതി ഒതുക്കാന്‍ ഇടപെട്ടെന്ന പരാതിക്ക് പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയം ഉള്ളതായി കാണുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതൊക്കെ ചീറ്റിപ്പോയില്ലേ എന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
Discussion about this post